'? ?????' ?????????? ??.?.? ???? ???????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ?????? ????????????????????

‘ദ ടവറി’ന് ശൈഖ് മുഹമ്മദ് ശിലയിട്ടു

ദുബൈ: ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ പിന്നിലാക്കാനൊരുങ്ങുന്ന  'ദ ടവര്‍' നിര്‍മാണത്തിന്് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തറക്കല്ലിട്ടു. ആറു ചതുരശ്ര കി.മീറ്റര്‍ വിസതൃതിയുള്ള ദുബൈ ക്രീക്ക് ഹാര്‍ബര്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടത്തിന് ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുണ്ടാകും.  എക്സപോ 2020 ന് മുമ്പായി പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ടവറിന് 367 കോടി ദിര്‍ഹമാണ് പ്രതീക്ഷിത ചെലവ്. 
തറക്കല്ലിടല്‍ ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരും സംബന്ധിച്ചു. ദുബൈ നഗരത്തിന്‍െറ അനിതരസാധാരണമായ വളര്‍ച്ചയുടെ അടിസ്ഥാനം രാജ്യത്തിന്‍െറ ഇത്തരം വികസന പദ്ധതികളാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ ഖലീഫ നമ്മള്‍ പണിതു. ഇപ്പോള്‍ വിവിധ മേഖലകളിലെ വളര്‍ച്ചയുടെ മുന്നിലത്തൊനുള്ള യാത്രയുടെ പുതിയ ഘട്ടത്തെ പ്രതിനിധീകരിക്കുന്ന പുതിയ എടുപ്പിന്‍െറ തറയിടല്‍ ആഘോഷിക്കുകയാണ് നാം.അല്ലാഹുവിന് നന്ദി. ശോഭനമായ ഭാവിയിലേക്കുള്ള ഉറച്ച തറയാണ് നാം പണിതിരിക്കുന്നത്.-ശൈഖ് മുഹമ്മദ് പറഞ്ഞു.
ബുര്‍ജ് ഖലീഫ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ‘ദി ടവര്‍’ കെട്ടിടത്തിനും പുറകില്‍.  കെട്ടിടത്തിന്‍െറ രൂപരേഖ ഇമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയെ മറികടക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ദുബൈയില്‍ വീണ്ടും പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 
റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തിന് സമീപം ദുബൈ ക്രീക്ക് ഹാര്‍ബര്‍ എന്ന വിവിധോദ്ദേശ്യ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ രൂപകല്‍പന ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബിന്‍െറ ശില്‍പിയായ ആര്‍ക്കിടെക്റ്റ് സാന്‍റിയാഗോ കലട്രാവാ വാള്‍സാണ്  നിര്‍വഹിച്ചത്.  
ലോകത്തെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഒത്തൊരുമിക്കാനും ആസ്വദിക്കാനുമുള്ള വേദിയായി ദുബൈ ക്രീക്ക് ഹാര്‍ബര്‍ മാറുമെന്നാണ് കരുതുന്നത്. ബുര്‍ജ് ഖലീഫയില്‍ നിന്ന് വ്യത്യസ്തമായി ‘ദി ടവറി’ല്‍ ഓഫിസുകളോ താമസ കേന്ദ്രങ്ങളോ ഉണ്ടാകില്ല. എന്നാല്‍ ഹോട്ടലും നിരവധി നിരീക്ഷണ തട്ടുകളും ഉണ്ടാകും. ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ദുബൈ ക്രീക്ക് ഹാര്‍ബര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 
ബുര്‍ജ് ഖലീഫക്ക് സമീപത്തെ ദുബൈ ഡൗണ്‍ടൗണിന് സമാനമായി റീട്ടെയില്‍ ഡിസ്ട്രിക്റ്റും ഇവിടെയുണ്ടാകും. 45 കിലോമീറ്റര്‍ ക്രീക്ക് ബോര്‍ഡ് വാക്, 11.16 ചതുരശ്രമീറ്ററില്‍ റീട്ടെയില്‍ ഷോപ്പുകള്‍, 851,000 ചതുരശ്രമീറ്റര്‍ വാണിജ്യ മേഖല, 6.79 ചതുരശ്രമീറ്റര്‍ താമസ കേന്ദ്രം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. 22 ഹോട്ടലുകള്‍, യാട്ട് ക്ളബ്, മറീന, ഹാര്‍ബര്‍ എന്നിവയുമുണ്ടാകും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.