ദുബൈ: ശുഭപര്യവസായിയായ ഒരു പുസ്തകം വായിച്ചു തീർന്ന പ്രതീതിയായിരുന്നു ഒാരോ മുഖത്തും^ ദുബൈയിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേ വേദിയിൽ അതിഥിയായെത്തിയ യുവ െഎ.എ.എസ് ഒഫീസർ അൻസാർ അഹ്മദ് ശൈഖ് ജീവിതം പറയുന്നതു കേട്ട് ചില അമ്മമാരുടെ കണ്ണുകൾ നനഞ്ഞിരുന്നു, കുഞ്ഞനുജൻമാരുടെയും അനുജത്തിമാരുടെയും കണ്ണുകൾ കനവുകൾകൊണ്ട് നിറഞ്ഞിരുന്നു. കുടുംബം, സമൂഹം, സമുദായം, പ്രദേശം എന്നിങ്ങനെ എല്ലാ അർഥത്തിലും പിന്നാക്കാവസ്ഥയിലായ ചുറ്റുപാടുകളിൽ നിന്ന് എല്ലാ വെല്ലുവിളികളെയും ആത്മവിശ്വാസത്തോെട താണ്ടിക്കയറുേമ്പാൾ അൻസാറിന് പ്രായം വെറും 21വയസ്സ്. പക്ഷെ ഒരു മനുഷ്യജീവിതത്തിൽ അനുഭവിക്കാവുന്നത്ര പ്രതിസന്ധികൾ നേരിട്ടിരിക്കുന്നു ഇൗ ചെറുവാല്യക്കാരൻ ഇക്കാലം കൊണ്ട്.
മഹാരാഷ്ട്രയിലെ പിന്നാക്ക മേഖലയായ മറാത്ത്വാഡയിൽ ഒാേട്ടാറിക്ഷാ ഡ്രൈവറായ പിതാവിെൻറയും വീട്ടുജോലിക്കാരിയായ ഉമ്മയുടെയും മകൻ കണ്ടു വളർന്നത് ഇല്ലായ്മകൾ മാത്രം. യൂണിഫോമിനും ഉച്ച ഭക്ഷണത്തിനും പണമില്ലാതെ തല താഴ്ത്തി നിൽക്കുേമ്പാഴും ആത്മവിശ്വാസവും പ്രതീക്ഷയും കൈവിട്ടില്ല. ക്ലാസിൽ അവനെന്നും ഒന്നാമനായി. പത്താം ക്ലാസ് കഴിഞ്ഞ് കമ്പ്യൂട്ടർ കോഴ്സിനു നൽകാൻ 2500 രൂപ സംഘടിപ്പിച്ചത് രാവിലെ എട്ടു മുതൽ രാത്രി 11 വരെ ചായക്കടയിൽ ജോലി ചെയ്താണ്. പുണെയിൽ കോളജ് പഠനത്തിനു പോയത് ജീവിതത്തിൽ ഒരു വഴിത്തിരിവായി. പ്രശസ്തമായ ഫൊർഗൂസൻ കോളജിൽ പഠിക്കവെ സിവിൽ സർവീസിന് ഒരുക്കങ്ങൾ തുടങ്ങി. 21ാം വയസിൽ സിവിൽ സർവീസ് പരീക്ഷയുടെ നിർണായകമായ അഭിമുഖം നേരിടവെ ചടുലമായ ഉത്തരങ്ങൾ േകട്ട് ബോർഡംഗങ്ങൾക്ക് സംതൃപ്തിയായി. ഒടുവിൽ ഫലം വന്ന വിവരമറിയിക്കാൻ ഫോൺ ചെയ്യുേമ്പാൾ ജീവിതം കൂട്ടിമുട്ടിക്കാൻ ഒാേട്ടാ ഒാടിക്കുകയായിരുന്ന പിതാവിന് വാഹനത്തിെൻറ ശബ്ദം മൂലം സന്തോഷ വിവരം കേൾക്കാൻ പോലുമായില്ല.
ഇപ്പോൾ ബംഗാളിൽ പരിശീലനത്തിലിരിക്കുന്ന ശൈഖിന് സർവീസിൽ കയറിയാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചില സങ്കൽപ്പങ്ങളുണ്ട്.
പാവങ്ങൾക്ക് ഗുണം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണം, ഹിന്ദു മുസ്ലിം െഎക്യം എന്നിങ്ങനെ തെൻറ ജീവിത സാഹചര്യങ്ങളിൽ നിന്നു പഠിച്ച മുൻഗണനകൾ.
സമ്പന്നമോ ദരിദ്രമോ ആവെട്ട കുടുംബ സാഹചര്യങ്ങൾ വിജയത്തിന് വിലങ്ങു തടിയാവരുത് എന്നതാണ് പുതു തലമുറക്കായി അൻസാറിന് നൽകാനുള്ള ഉപദേശം. സ്വപ്നം കാണുേമ്പാൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും. തനിക്കു കഴിഞ്ഞെങ്കിൽ ഏതൊരു ചെറുപ്പക്കാരനും വിജയങ്ങൾ കൈവരിക്കാനാകുമെന്ന് ഒാർമപ്പെടുത്തിയാണ് പ്രചോദനത്തിെൻറ നദിയായി ഒഴുകിയ വാക്കുകൾക്ക് അദ്ദേഹം വിരാമമിട്ടത്. ജീവിതത്തിൽ ആദ്യമായി നടത്തുന്ന വിദേശയാത്ര തന്നെ വിദ്യാർഥികൾക്ക് മാർഗ നിർദേശം പകരുന്ന എജുകഫേയിൽ പെങ്കടുക്കാനായതിെൻറ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. എവിടെ തിരിഞ്ഞാലും അവിടെല്ലാം മലയാളികളെ കാണുന്നതിലെ വിസ്മയവും. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അൻസാർ ശൈഖിന് എജുകഫേ സ്മരണിക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.