ദുബൈ: വിദ്യഭ്യാസത്തിെൻറ വിവിധ തലങ്ങളെ പരിചയപ്പെടുത്തുകയും കുട്ടികളുടെ ഭാവി സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ദിശാബോധം നൽകുകയും ചെയ്ത എജുകഫേ സമാപിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂള്‍ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് ഗള്‍ഫ് മാധ്യമം എജുകഫേ മൂന്നാം എഡിഷൻ നടന്നത്. ദുബൈ പൊലീസ് അസിസ്റ്റൻറ് കമാൻഡൻറ് ഇൻ ചീഫും ദുബൈ പൊലീസ് അക്കാദമി പ്രിൻസിപ്പാളുമായ മേജർ ജനറൽ ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ഫഹദ് ആണ് വെള്ളിയാഴ്ച വൈകിട്ട് മേള ഉദ്ഘാടനം ചെയ്തത്. 10, 11,12 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധം ഒരുക്കിയ സമ്പൂര്‍ണ വിദ്യഭ്യാസ കരിയര്‍ മേളയുടെ രണ്ട് ദിനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പി.എം ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നടത്തിയ പ്രതിഭാ നിർണയ പരീക്ഷയില്‍ യു.എ.ഇ തലത്തില്‍ മുന്നിലെത്തിയ 16 വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്ക്കാരദാനവും ഇതോടൊപ്പം നടന്നു. എ.പി.എം. മുഹമ്മദ്ഹനീഷ് െഎ.എ.എസ്., ഫൈസൽഖാൻ, ഡോ. സംഗീത് ഇബ്രാഹിം, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, ഒക്യുപേഷണൽ തെറാപ്പിസ്റ്റായ ഡോ. മഹെക് ഉത്തംചന്താനി, എജുക്കേഷൻ കൺസൾട്ടൻറും കൗൺസറുമായ രമാ മേനോൻ, സിനിമാ താരം വിജയ് മേനോൻ, അൻസാർ ശൈഖ് െഎ.എ.എസ്. എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. മോട്ടിവേഷണൽ ഹിപ്നോട്ടിസ്റ്റ് മാജിക് ലിയോയുടെ മായാജാല പ്രകടവും അരങ്ങേറി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും 10 ന് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃക പരീക്ഷ മേളയില്‍ മേളയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.