അബൂദബി: അബൂദബി അറബിക് ഭാഷാകേന്ദ്രം സംഘടിപ്പിക്കുന്ന 19ാമത് ശൈഖ് സായിദ് പുസ്തക പുരസ്കാരത്തിന് 4052 അപേക്ഷകള്‍ ലഭിച്ചു. 75 രാജ്യങ്ങളില്‍നിന്നാണ് അപേക്ഷകള്‍.
ഇതില്‍ 20 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. പുതുതായി അഞ്ച് രാജ്യങ്ങളില്‍നിന്നുകൂടി പുരസ്കാരത്തിന് അപേക്ഷകള്‍ ലഭിച്ചുവെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബറില്‍ നാമനിര്‍ദേശ കാലാവധി അവസാനിച്ചുവെന്നും പുസ്തക വായന പാനല്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയെന്നും ശൈഖ് സായിദ് പുസ്തക പുരസ്കാര സെക്രട്ടറി ജനറലും അറബിക് ഭാഷാകേന്ദ്രം ചെയര്‍മാനുമായ ഡോ. അലി ബിന്‍ തമീം അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടിക 2024 അവസാനത്തോടെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ എഴുത്തുകാരന് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പുരസ്കാര നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. 1034 അപേക്ഷകളാണ് ഈ ഗണത്തിലുള്ളത്. സാഹിത്യ വിഭാഗത്തില്‍ 1001ഉം ബാലസാഹിത്യ വിഭാഗത്തില്‍ 439ഉം അപേക്ഷകള്‍ ലഭിച്ചു. സാഹിത്യ, കലാ വിമര്‍ശനം, വികസ്വര രാജ്യങ്ങള്‍ക്കുള്ള സംഭാവന, പരിഭാഷ, അറബ് സംസ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മറ്റു നാമനിര്ദേശങ്ങളുള്ളത്.
ഓരോ വിഭാഗത്തിലും 7,50,000 ദിര്‍ഹമാണ് സമ്മാനത്തുക. സാംസ്കാരിക വ്യക്തിത്വം വിഭാഗത്തില്‍ ജേതാവാകുന്നയാള്ക്ക് 10 ലക്ഷം ദിര്‍ഹമും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.