ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്‍റെ 2024ലെ ​ഗ​ര്‍ഷോം രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​വ​ർ

ഗ​ര്‍ഷോം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

ദു​ബൈ: ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്‍റെ 2024ലെ ​ഗ​ര്‍ഷോം രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സ​ന്തോ​ഷ് കു​മാ​ർ (യു.​എ.​ഇ), ര​വീ​ന്ദ്ര നാ​ഥ് (ഇ​ന്ത്യ), ധ​നേ​ഷ് നാ​രാ​യ​ണ​ൻ (അ​ർ​മീ​നി​യ), ഷൈ​നി ഫ്രാ​ങ്ക് (കു​വൈ​ത്ത്) എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്കാ​രം. മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​ന​ക്കു​ള്ള അ​വാ​ർ​ഡി​ന് ല​ണ്ട​നി​ലെ ‘മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​യു.​കെ’ (എം.​എ.​യു.​കെ) അ​ർ​ഹ​രാ​യി.

അ​ർ​മീ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ യെ​ര​വാ​നി​ലെ ബെ​സ്റ്റ് വെ​സ്റ്റേ​ൺ പ്ല​സ് കോ​ൺ​ഗ്ര​സ് ഹോ​ട്ട​ലി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ഗ​ർ ഹ​ൻ​ഡ്രെ എം.​പി, യു​നൈ​റ്റ​ഡ് നാ​ഷ​ൻ​സ് ക്ലൈ​മ​റ്റ് ടെ​ക്നോ​ള​ജി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഹൈ​ക് മാ​ർ​ഗ​രീ​യ​ൻ, അ​ര്‍മീ​നി​യ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ര​ട്ട​റി ആ​ദി​ത്യ പാ​ണ്ഡെ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ക​ർ​ണാ​ട​ക മു​ൻ എം.​എ​ൽ.​എ ഐ​വ​ൻ നി​ഗ്ലി, ഗോ​വ യൂ​നി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ജ​യ്ജോ ജോ​സ​ഫ്, എം.​വി.​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല കോ​യ, ഗ​ര്‍ഷോം ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ ജി​ൻ​സ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്വ​പ്ര​യ​ത്‌​നം കൊ​ണ്ട് കേ​ര​ള​ത്തി​നു​പു​റ​ത്ത് ജീ​വി​ത വി​ജ​യം നേ​ടു​ക​യും മ​ല​യാ​ളി​ക​ളു​ടെ യ​ശ​സ്സ് ഉ​യ​ര്‍ത്തു​ക​യും ചെ​യ്ത മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കാ​നാ​യി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഗ​ര്‍ഷോം ഫൗ​ണ്ടേ​ഷ​ന്‍ 2002 മു​ത​ലാ​ണ് ഗ​ര്‍ഷോം പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​തു​വ​രെ 94 പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും 17 പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും ഗ​ർ​ഷോം പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജ​പ്പാ​ൻ, നോ​ർ​വേ, മ​ലേ​ഷ്യ, ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, യു.​എ.​ഇ, അ​സ​ർ​ബൈ​ജാ​ൻ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ ഗ​ർ​ഷോം പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങു​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി​യി​ട്ടു​ണ്ട്.

Tags:    
News Summary - Gershom awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.