ദു​ബൈ: എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.

കൂ​ടാ​തെ കാ​റി​ന​ക​ത്ത്​ പു​ക​വ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച പു​തി​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ടാ​ക്സി​ക​ളി​ലെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ​ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശി​ക്കി​ർ പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളി​ലെ​യും വി​വി​ധ ക​മ്പ​നി​ക​ളി​ലെ​യും ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്കും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ക്കും. ടാ​ക്സി​ക​ളി​ലെ ശു​ചി​ത്വ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ സം​രം​ഭ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ആ​ർ.​ടി.​എ ഒ​രു അ​ള​വ്​ സൂ​ചി​ക​യും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

വാ​ഹ​ന​ത്തി​ന്‍റെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും ശു​ചി​ത്വം എ​ത്ര​ത്തോ​ള​മെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​തി​മാ​സം വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തും. കൂ​ടാ​തെ ഓ​രോ ല​ക്ഷം കി​ലോ​മീ​റ്റ​ർ ​ഹാ​ല ടാ​ക്സി ട്രി​പ്പു​ക​ളി​ലും ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്യാ​നും പു​തി​യ അ​ള​വ്​ സൂ​ചി​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

അ​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും ശു​ചി​ത്വ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി സ​ർ​വേ​ക​ളും ഷോ​​പ്പ​ർ അ​സ​സ്​​മെ​ന്‍റു​ക​ളും 2025ന്‍റെ പു​കു​തി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

Tags:    
News Summary - AI camera to detect smoke in taxis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.