ദുബൈ: പുതുവർഷം പിറക്കാനിരിക്കെ യു.എ.ഇയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത. ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെക്കാൾ വലിയ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 52 ഫിൽസും ഡീസലിന് 45 ഫിൽസും കുറവു രേഖപ്പെടുത്തി. പെട്രോൾ സൂപ്പർ 98 ലിറ്ററിന് 2.78 ദിർഹമാണ് പുതിയ നിരക്ക്. ഡിസംബറിൽ 3.30 ദിർഹമായിരുന്നു. ഡിസംബറിൽ 3.18 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹമായിട്ടുണ്ട്. കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ആയി കുറഞ്ഞു.
ഡീസലിനും നല്ല കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിൽ 3.74 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ് ജനുവരിയിലെ നിരക്ക്. ഈ വർഷം ഏപ്രിൽ മുതലാണ് ഇന്ധന നിരക്ക് മൂന്ന് ഫിൽസ് കടന്നത്. കഴിഞ്ഞ മാസം രണ്ടു ഫിൽസിന്റെ നേരിയ കുറവ് മാത്രമാണ് ഇന്ധന വിലയിൽ രേഖപ്പെടുത്തിയിരുന്നത്. നിരക്ക് വർധനയുണ്ടാകാത്തതിൽ ആശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള രാജ്യനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.