ഫുജൈറ: ഫുജൈറയിൽ പ്രവാസിയായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി നാട്ടിൽ നിര്യാതനായി. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ പ്രവീൺ മേനോനാണ് മരിച്ചത്. ഫുജൈറ പ്രിന്‍റിങ് ആൻഡ് പ്ലാസ്റ്റിക് ഫാക്ടറിയിൽ ഫൈനാൻസ് മാനേജറായിരുന്നു.
30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തകാലത്താണ് നാട്ടിലേക്ക് തിരിച്ചത്. വിസ റദ്ദാക്കാൻ ഈ മാസം യു.എ.ഇയിൽ എത്താനിരിക്കെയാണ് മരണം. ഭാര്യ: ഷീജ. മക്കൾ: പ്രഭാകർ, പ്രണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.