അബൂദബി: തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി മരതയൂര്‍ കാളാനി പുഴങ്ങരയിട്ടല്ലത്ത് പരേതനാരായ അബ്ദുര്‍ റഹ്‌മാന്‍റെയും കുഞ്ഞിമോളുടെയും മകന്‍ ഏനുദ്ധീന്‍ (58) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് അബൂദബി ഷഖ്ബൂത്ത് ആശുപത്രിയിലാണ് മരണം. അല്‍ ഫലയില്‍ അറബ് വീട്ടില്‍ പാചക്കാരനായി എട്ടുവര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ച് ഉച്ചയോടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട യാത്രാ പ്രതിസന്ധിയുണ്ടായതിനാല്‍ മൂന്നുവര്‍ഷത്തോളമായി ഏനുദ്ധീന്‍ നാട്ടില്‍ പോയിരുന്നില്ല. സബീന (ഷീബ) യാണ് ഭാര്യ. മക്കള്‍: നര്‍സല്‍, നിദ, അബ്ദുറഹ്മാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.