ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മെംബറും സാമൂഹിക– രാഷ്ട്രീയ– ജീവകാരുണ്യരംഗത്തെ സാന്നിധ്യവുമായിരുന്ന അബ്ദുല്ല താനിശ്ശേരി (അയിഷ റെക്കോഡിങ് സെൻറർ) നാലു പതിറ്റാണ്ടിലേറേയായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.
സ്വന്തം നാട്ടുകാരനെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഉമ്മുൽഖുവൈനിലെ എല്ലാവരോടും അടുത്തബന്ധം പുലർത്തിയിരുന്നയാളായിരുന്നു അബ്ദുല്ല. എന്ത് ആവശ്യമുണ്ടെങ്കിലും വിളിപ്പുറത്ത് താനിശ്ശേരിയുടെ സാന്നിധ്യമുണ്ട്. മന്ത്രാലയത്തിൽനിന്നും പൊലീസിൽനിന്നും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉമ്മുൽ ഖുവൈനിലെ മലയാളികളുടെ കുടിയേറ്റത്തെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നയാളാണ് നാദാപുരം പാറക്കടവ് സ്വദേശിയായ അബ്ദുല്ലാക്കാ.
പ്രവാസലോകത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പ്രവർത്തിച്ചിരുന്നു. നാട്ടിലെത്തി വിശ്രമജീവിതം നയിക്കാനാണ് അബ്ദുല്ലയുടെ മടക്കം.
ഉമ്മുൽഖുവൈൻ: നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്ല താനിശ്ശേരിക്ക് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡൻറ് സജാദ് നാട്ടിക മെമെേൻറാ നൽകി ആദരിച്ചു. മാനേജിങ് കമ്മിറ്റി മെംബർമാരും മുൻ പ്രസിഡൻറുമാരും ഇലക്ഷൻ കമീഷണർമാരും ഓഡിറ്റേഴ്സും സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ സ്വാഗതവും ജോയൻറ് സെക്രട്ടറി വിദ്യാധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.