അബൂദബി: 5,73,000 ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകൾ വിൽക്കാൻ ശ്രമിച്ച നാലംഗ ഏഷ്യൻ സംഘത്തെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ രാജ്യത്തുനിന്നുള്ള വ്യക്തിയുടെ നിയന്ത്രണത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തെക്കുറിച്ച് അബൂദബി പൊലീസിന് രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡ്രഗ് കൺട്രോൾ ഡയറക്ടർ കേണൽ താഹിർ ഗാരിബ് അൽ ദാഹിരി വെളിപ്പെടുത്തി. മയക്കുമരുന്ന് ഗുളികകളും പൊലീസ് കണ്ടെടുത്തു. നിയമ നടപടികൾക്കായി ജുഡീഷ്യൽ അധികൃതർക്ക് കൈമാറി.
മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുക, ലഭ്യത പരിമിതപ്പെടുത്തുക, യുവാക്കൾക്ക് ഇവ വിൽപന നടത്തുന്നവരെ പിടികൂടുക എന്നിവക്ക് പൊലീസ് പ്രഥമ പരിഗണന നൽകുന്നതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.