അബൂദബി: അബൂദബി വഴി മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ തുടർയാത്ര വേഗത്തിലാക്കുന്നതിന് 'ൈഫ്ലറ്റ് ഡൈവേർഷൻ ഫാസ്റ്റ് ലൈൻ'അബൂദബി വിമാനത്താവളത്തിൽ ആരംഭിച്ചു.യാത്ര സുഗമമാക്കുന്നതിനും വിമാനങ്ങൾ തമ്മിൽ കൈമാറ്റത്തിനുള്ള സമയം കുറക്കുന്നതിനും ഫാസ്റ്റ് ലൈൻ സഹായിക്കും. ഇതോടെ, യാത്രക്കാർക്ക് വിമാനം മാറിക്കയറുന്നതിനുള്ള നടപടിക്രമങ്ങൾ 27 ശതമാനം വേഗത്തിലാകും.
യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരെ ഫാസ്റ്റ് ലൈൻ വഴി തിരിച്ചുവിടാനാകും. അബൂദബിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, മുനിസിപ്പാലിറ്റീസ് ഗതാഗത വകുപ്പ്, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, അബൂദബി എമിറേറ്റിലെ വിമാനത്താവളങ്ങൾ, ഇത്തിഹാദ് എയർവേസ്, പങ്കാളിത്ത രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ആഗോള യാത്രാ ഹബെന്ന നിലയിൽ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന് അബൂദബി വിമാനത്താവളത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് പുതിയ സൗകര്യം നിർണായകമാവുമെന്ന് അബൂദബി വിമാനത്താവളങ്ങളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ താഹ്നൂൻ ആൽ നഹ്യാൻ അറിയിച്ചു. സംവിധാനം ആരംഭിച്ചതിൽ അഭിമാനിക്കുന്നതായി അബൂദബി എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷെരീഫ് ഹാഷെം അൽ ഹാഷ്മി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് വരുന്ന ഇത്തിഹാദ് എയർവേസ് വിമാനങ്ങൾക്കാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വിപുലമായ രീതിയിൽ വിദേശ എയർലൈനുകളും കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടുത്തി രണ്ടാം ഘട്ടം 2021ൽ ആരംഭിക്കും. യാത്രക്കാർക്കൊപ്പം ചരക്കുഗതാഗതം സുഗമമാക്കുന്ന നടപടിക്രമങ്ങളും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.