അബൂദബി-അല്‍ഐന്‍ പാതയില്‍ വാഹനാപകടം; രണ്ട്​ ഏഷ്യക്കാര്‍ മരിച്ചു

അബൂദബി: അബൂദബി-അല്‍ഐന്‍ റോഡില്‍ റാമ മേഖലയില്‍ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യന്‍ വംശജരാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. അമിതവേഗതയും അശ്രദ്ധയും പൊടുന്നനെയുള്ള ലെയിന്‍ മാറ്റവുമാണ് അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

പരിക്കേറ്റവരെ തവാം ആശുപത്രിയിലും ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Abu Dhabi-Al Ain road accident; Two Asians died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.