അബൂദബി: ‘മിന’ മുഖലേപനം ഉപയോഗിക്കുന്നതിനെതിരെ അബൂദബി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇൗ ഉൽപന്നത്തിെൻറ വിൽപനയും വിതരണവും യു.എ.ഇയിൽ നിരോധിച്ചതാണെന്ന് വകുപ്പ് വ്യക്തമാക്കി. ഉയർന്ന അളവിലുള്ള മെർക്കുറിയും വിശാംഷമടങ്ങിയ ലോഹവും ലേപനത്തിലുള്ളതായി അറബി ദിനപത്രം റിപ്പോർട്ട് ചെയ്ത്.
അമിത അളവിലുള്ള മെർക്കുറി വയറുവേദന, ഛർദി, തലകറക്കം, വയറിളക്കം, ദഹനപ്രശ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാക്കും. ‘മിന’ ചർമലേപനത്തിെൻറ വിൽപനയും വിതരണവും തടയുന്നതിന് സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.