ദുബൈ: ദുബൈ ഇന്‍ഷുറന്‍സും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ചേര്‍ന്ന് വയോജനങ്ങൾക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ‘വൈബ്രന്‍സ് സീനിയര്‍’ എന്ന് പേരിട്ട പദ്ധതി വഴി വയോജനങ്ങളുടെ സുസ്ഥിര ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യം. ആസ്റ്റർ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ പ്രതിരോധ ആരോഗ്യ പരിചരണം, വിട്ടുമാറാത്ത രോഗങ്ങളുടെ പരിചരണം, നൂതന ചികിത്സ തുടങ്ങിയ സമഗ്ര മെഡിക്കല്‍ സേവനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭ്യമാവും.
ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ലഭ്യമാകുന്നതില്‍ മുതിര്‍ന്ന പൗരന്മാര് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ രൂപകൽപന. രോഗപ്രതിരോധ പരിശോധനകള്‍ മുതല്‍, അത്യാധുനിക ത്രിതീയ പരിചരണംവരെ പ്ലാനില്‍ ഉള്‍പ്പെടുന്നു. ട്രൂഡോക്കിന്റെ ടെലിഹെല്‍ത്ത് പ്ലാറ്റ്ഫോമും മൈ ആസ്റ്റര്‍ ആപ്പും വഴി വീടുകളില്‍തന്നെ പരിചരണവും പദ്ധതി ഉറപ്പാക്കുന്നുണ്ട്.
രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡോക്ടറുടെ പരിശോധനകളും തുടർ ചികിത്സകളും നേടാൻ ഇത് സഹായിക്കും. നൂതനമായ ഈ ഇന്‍ഷുറന്‍സ് പദ്ധതി വയോജനങ്ങൾക്ക് സമഗ്ര പരിചരണം നല്‍കാനും മെഡിക്കല്‍ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കുന്നതിനൊപ്പം മുതിര്‍ന്നവര്‍ക്ക് ദീര്‍ഘകാല ആരോഗ്യ പരിരക്ഷക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.