ചാലക്കുടി സ്വദേശിനി അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു

അബൂദബി: മലയാളി യുവതി അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ  ജെയിംസിന്‍െറയും ഷൈലയുടെയും മകള്‍ സ്മൃതി ജെയിംസാണ് (25) മരിച്ചത്. റോഡ് മുറിച്ച് കടക്കവേ ബുധനാഴ്ച അബൂദബി ബസ്സ്റ്റാന്‍റിന് സമീപമായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല.

അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ളാസക്ക് സമീപത്തെ ഗ്ളോബല്‍ വിങ്സ് റെന്‍റ് എ കാറിലെ എച്ച്.ആര്‍ മാനേജരായിരുന്ന സ്മൃതി രണ്ട് വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു.

പിതാവിന്​ ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും മാതാവ് ഷൈല അബൂദബി  എല്‍.എല്‍.എച്ച് ആശുപത്രിയിലുമാണ്​ ജോലി. അബൂദബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫിസിന് സമീപം വര്‍ഷങ്ങളായി  മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍ പോയി വന്നത്.  സംസ്കാരം നാട്ടിലത്തെിച്ച് നടത്തും.

 

 

 

Tags:    
News Summary - abu dhabi death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.