അബൂദബി: പ്രഥമ ആഗോള റെയില്‍ ഗതാഗത അടിസ്ഥാന സൗകര്യ പ്രദര്‍ശനവും സമ്മേളനവും ഒക്ടോബറില്‍ അബൂദബിയില്‍ അരങ്ങേറും. ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി സഹകരിച്ച് ഇത്തിഹാദ് റെയില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തില്‍ 15000ത്തോളം നയനിര്‍മാതാക്കളും ആയിരത്തിലേറെ പ്രതിനിധികളും 40ലേറെ രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലേറെ പ്രദര്‍ശകരും പങ്കെടുക്കുമെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
വരുംതലമുറയുടെ റെയില്‍ ഗതാഗതവും സ്മാര്‍ട്ട് സംവിധാനങ്ങളും ഓട്ടോമേറ്റിങ് റെയില്‍വേകളിലെ നിര്‍മിത ബുദ്ധിയുടെ പങ്കുമെല്ലാം പരിപാടിയില്‍ ചര്‍ച്ചയാവും. യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ എട്ടുമുതല്‍ 10 വരെ അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിലാണ് പ്രദര്‍ശനവും സമ്മേളനവും നടക്കുക.
പരിപാടിയില്‍ നയനിര്‍മാതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥാപന നേതാക്കളുമടക്കം 120ലേറെ പ്രഭാഷകര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.