അബൂദബി പൊലീസ് സംഘടിപ്പിച്ച ‘പ്രമേഹത്തിനെതിരെ പദയാത്ര’യിൽ നിന്ന്

'പ്രമേഹത്തിനെതിരെ പദയാത്ര' നടത്തി അബൂദബി പൊലീസ്

അബൂദബി: പ്രമേഹത്തി​െൻറ അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിന് 10 മിനിറ്റെങ്കിലും ജോലിസ്ഥലത്ത് നടക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ച് അബൂദബി പൊലീസ് 'പ്രമേഹത്തിനെതിരെ പദയാത്ര' സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം തടയേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ച്​ ബോധവത്​കരണം നടത്തി.

അബൂദബി പൊലീസി​െൻറ വിവിധ ഡയറക്ടറേറ്റും വകുപ്പുകളും പദയാത്രയിൽ പങ്കെടുത്തു. അബൂദബി പൊലീസ് മ്യൂസിക് ബാൻഡ് സംഘവും പദയാത്രയെ അനുഗമിച്ചു. പ്രമേഹം നേരിടുന്നതി​െൻറ പ്രാധാന്യം, കായിക പരിശീലനം, രോഗം തടയുന്നതിന് ആരോഗ്യ വിദഗ്ധരുടെ ഉപദേശം പിന്തുടരൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യ സുരക്ഷക്ക് വൈദ്യപരിശോധന നടത്തൽ തുടങ്ങിയ കാര്യങ്ങളിലും ബോധവത്​കരണം നടന്നു. ഇതോടനുബന്ധിച്ച് ധനകാര്യ സേവന മേഖലയിലെ മെഡിക്കൽ സേവന വകുപ്പ് ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. രക്തത്തിലെ പഞ്ചസാര, ശരീര ഭാരം, ഉയരം എന്നിവക്കനുസരിച്ച് ശരീരഭാരം കുറക്കാൻ പ്രോത്സാഹിപ്പിക്കൽ, പോഷകാഹാര വിദഗ്ധ െൻറ മേൽനോട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കൽ എന്നിവ സംബന്ധിച്ച അവബോധവും നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.