അബൂദബി: കർശനമായ സുരക്ഷ നടപടികളോടെ ചൊവ്വാഴ്ച മുതൽ അബൂദബി ഖസ്ർ അൽ വതൻ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു.സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധന, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നടപടികളോടെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
സന്ദർശകർക്ക് Qasralwatan.ae എന്ന വിലാസത്തിൽ ഓൺലൈൻ ബുക്കിങ് നടത്താം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശകർക്കായി പാലസ് ഇൻ മോഷൻ സൗണ്ട്, ലൈറ്റ് ഷോ എന്നിവ നടക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ ഖസ്ർ അൽ വതൻ ലൈബ്രറി തുറക്കില്ലെന്നും പാലസിനുള്ളിലെ സിംഫണി ഓഫ് ദ നേഷൻ മാർച്ചിങ് ബാൻഡ് മേളം അവതരിപ്പിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.