അബൂദബി: വിവിധ രീതിയിലുള്ള സാമൂഹിക വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചനയുമായി അബൂദബി. വയോജനങ്ങളുടെ പരിചരണം, നിത്യേനയുള്ള വ്യായാമം, കുടുംബ സ്ഥിരത തുടങ്ങിയ വിഷയങ്ങള്‍ അഭിമുഖീകരിക്കാനാണ് സന്നദ്ധ സംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് സാമൂഹിക വികസന വകുപ്പിന് കീഴിലെ കമ്യൂണിറ്റി എന്‍ഗേജ്മെന്റ് ആന്‍ഡ് സ്പോര്‍ട്സ് സെക്ടറിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഹിലാല്‍ അല്‍ ബലൂഷി പറഞ്ഞു. സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയ വ്യക്തികളെയും സംഘങ്ങളെയും സംരംഭങ്ങളെയും ആദരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അബൂദബി തേഡ് സെക്ടര്‍ അവാര്‍ഡ്സ് പ്രഖ്യാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂദബിയില്‍ നിലവില്‍ 94 അംഗീകൃത സന്നദ്ധ സംഘടനകളാണുള്ളതെന്ന് അല്‍ ബലൂഷി പറഞ്ഞു. സര്ക്കാറിനെക്കൊണ്ടുമാത്രം സാമൂഹിക വികസനം കൈവരിക്കാനാവില്ലെന്നതിനാലാണ് കൂടുതല്‍ സന്നദ്ധ സംഘടനകളെ കൊണ്ടുവരുന്നത്. വളരാന്‍ നമുക്കൊരുപാട് സൗകര്യമുണ്ട്. എന്നാല്‍, ഈ വളര്‍ച്ച സാമൂഹിക മുന്‍ഗണനകള്‍ക്ക് അനുസൃതമായാണോ എന്ന് നാം ഉറപ്പുവരുത്തണം. വാര്‍ധക്യത്തിലെ ഏകാന്തത, ശാരീരിക പ്രവര്‍ത്തനങ്ങള്‍, കുടുംബസ്ഥിരത, വിവാഹമോചനം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നമുക്കുള്ളത്. സാമൂഹിക മുന്‍ഗണനയുള്ള വിഷയങ്ങള്‍ അഭിമുഖീകരിക്കുന്ന പദ്ധതികളും സേവനങ്ങളുമായി മുന്നോട്ടുവരുന്ന സംഘടനകള്‍ക്കും തങ്ങള്‍ സാമ്പത്തികസഹായമടക്കുള്ള പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ എന്റര്‍പ്രൈസ് ഓഫ് ദ ഇയര്‍, വളന്റിയര്‍ ടീം ഓഫ് ദ ഇയര്‍, കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഇനീഷ്യേറ്റിവ് ഓഫ് ദ ഇയര്‍ എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളാണ് സാമൂഹിക വികസനം ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കോ സംഘങ്ങള്‍ക്കോ നല്‍കുക. തിങ്കളാഴ്ചയാണ് പുരസ്കാരത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചത്. ആഗസ്റ്റ് 30 വരെ രജിസ്ട്രേഷന് നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി ശില്പശാലകള് സാമൂഹിക വികസന വകുപ്പ് നടത്തും.
സാമൂഹിക വെല്ലുവിളികള്‍ പങ്കുവെക്കുന്നതിന് അബൂദബി കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ‘വ്യാകം’ എന്ന പേരില്‍ 2022ല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചിരുന്നു. അബൂദബി മുനിസിപ്പാലിറ്റിയുടെ കീഴിലെ അല്‍ തവജുദ് അല്‍ ബലദി കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി. ഖലീഫ സിറ്റിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം.
നിശ്ചിത സാമൂഹിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളും മറ്റും ‘വ്യാകം’ വഴി ഖലീഫ സിറ്റിയിലെ താമസക്കാര്‍ക്ക് അധികൃതരുമായി പങ്കുവെക്കാം. മികച്ച ആശയങ്ങള്‍ നടപ്പാക്കുന്നതിനു പുറമേ മുന്നിലെത്തുന്ന മൂന്നുപേര്‍ക്ക് പാരിതോഷികവും ലഭിക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.