ദുബൈ: അന്തരിച്ച മുസ്ലിം ലീഗ് നേതാവ് സി.എച്ച്. അബൂ യൂസുഫ് ഗുരുക്കളെ ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണത്തിൽ നിരവധി പേർ പങ്കെടുത്തു.
ദീർഘകാലം വളാഞ്ചേരി പഞ്ചായത്ത് ഭരണസമിതി അധ്യക്ഷനായും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച അബൂ യൂസുഫ് ഗുരുക്കൾ നാടിന് നൽകിയത് ആധുനിക വികസന സംസ്കാരമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് സി.വി. അഷറഫ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, വൈസ് പ്രസിഡന്റ് കെ.പി.എ. സലാം, ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി, ജില്ല ഭാരവാഹികളായ സിദ്ദീഖ് കാലൊടി, നൗഫൽ വേങ്ങര, കരീം കാലടി, മുജീബ് കോട്ടക്കൽ, യസീദ് ഇല്ലത്തൊടി, മുഹ്സിൻ, പി.ടി. അഷറഫ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി, മജീദ് അൻസാരി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി സ്വാഗതവും ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു. ഫക്രുദ്ദീൻ മാറാക്കര, അസീസ് വേളേരി, നിസാം ഇരിമ്പിളിയം, റസാഖ് മാരാത്ത്, അബൂബക്കർ പൊന്മള, ഇസ്മായിൽ കോട്ടക്കൽ, സൈദ് മാറാക്കര തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.