അബൂദബി എയർപോർട്ട്: ഇൗ മാസം അവസാനം നിശ്ചയിച്ചിരിക്കുകയാണ് മകൾ മുബ്സിറയുടെ വിവാഹം. അതിനായി പുറപ്പെട്ടതാണ ് അബൂദബിയിൽനിന്ന്. ഇൻഡിഗോയുടെ കൊച്ചി വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ഇന്നലെ വൈകീട്ട് അറിയിപ്പ് ലഭിച്ചു. ആ വിമാനം റദ്ദാക്കിയിരിക്കുന്നു.
പകരം ഡൽഹി മുഖേനെയുള്ള വിമാനത്തിലാണ് യാത് ര ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി സദാ തിരക്കിൽ മുങ്ങി നിൽക്കുന്ന അബൂദബി വിമാനത്താവളത്തിൽ ആൾ വളരെ കുറവ് . അക്കരക്കുള്ള തോണി പോയ ശേഷം കടവിൽ എത്തിയതു പോലെത്തോന്നിപ്പോയി.
സാധാരണ പോകുേമ്പാഴെല്ലാം ഏതെങ്കിലും പരിചയക്കാരെ കാണുന്നതാണ്, ആരുമില്ല. പക്ഷേ, കാണുന്ന അപരിചിതരായ മനുഷ്യർ പരസ്പരം പുഞ്ചിരിക്കാൻ മറക്കുന്നില്ല എന്നത് വലിയ ഒരാശ്വാസമായി തോന്നി. കോഴിക്കോേട്ടക്ക് പുറപ്പെട്ടിരിക്കുന്ന ഒരാളെക്കണ്ടു. അദ്ദേഹവും കുടുംബത്തിലെ ഒരു സുപ്രധാന ആവശ്യത്തിൽ പങ്കുചേരാൻ പോവുകയാണ്.
കോഴിക്കോട് വിമാനവും റദ്ദാക്കിയിരിക്കുന്നു. പകരം ഡൽഹി വഴിയുള്ള ഇതേ വിമാനത്തിൽ അവരേയും കൊണ്ടുപോകും. യാത്രക്കാരുടെ കുറവാണ് വിമാനങ്ങൾ റദ്ദാക്കാനും മെർജ് ചെയ്യാനും കാരണം.
മാസ്ക് ധരിച്ചവർ കുറവാണ്. മാസ്ക് ഉപയോഗം പ്രയോജനകരമല്ലെന്ന് നേരത്തേ തന്നെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
കൗണ്ടറുകളിലുള്ള ജീവനക്കാരോ ഉദ്യോഗസ്ഥരോ ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ല. യാത്രക്കാരെ നോക്കി അവർ പുഞ്ചിരിക്കുന്നു. ജനങ്ങളുമായി കഴിയുന്ന സമാധാനത്തിലും സന്തോഷത്തിലും ഇടപഴകണമെന്നും ഒരുവിധത്തിലും അവർക്ക് ഭീതിക്ക് ഇട നൽകരുതെന്നും വിമാനക്കമ്പനികൾ ജീവനക്കാർക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഇൻഡിഗോയുടെ മറ്റു ചില വിമാനങ്ങളും റദ്ദാക്കിയതിെൻറ പട്ടികയും ലഭിച്ചു. മാർച്ച് 14 മുതൽ 28 വരെയാണിത്.
ഷാർജ^ ലഖ്നൗ
ഷാർജ^തിരുവനന്തപുരം
ദുബൈ^ബോംബേ
ഷാർജ^ഹൈദരാബാദ്
അബൂദബി^ കോഴിക്കോട്
ദുബൈ^കൊൽക്കൊത്ത
ദുബൈ^ചെന്നൈ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇൗ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും. പണം വേണ്ട എന്നുണ്ടെങ്കിൽ ഇൗ മാസം 28ന് ശേഷം മാറ്റി ബുക്ക് ചെയ്യാൻ കഴിയും എന്നറിയുന്നു.
ദുരിത വേളകളിൽ പലായനം ചെയ്യുന്ന മനുഷ്യരെക്കുറിച്ച് നമ്മൾ ഒരുപാട് വായിക്കാറുണ്ട്. സിനിമകളിലും വാർത്തകളിലും കാണാറുണ്ട്. വിമാനത്താവളത്തിലെ വാഷ് റൂമിൽ കയറി മുഖം കഴുകി കണ്ണാടിയിലേക്ക് നോക്കുേമ്പാൾ അതുപോലൊരാളെ ഞാനും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.