അബൂദബി: കളി കാണാൻ മാത്രമല്ല കളിക്കാനും സ്പെഷൽ ഒളിമ്പിക്സിൽ കാണികൾക്ക് ഒേട്ട റെ അവസരങ്ങൾ. മുഖ്യ വേദിയായ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലാണ് രസകരമായ നിര വധി ഗെയിംസുകളിലേക്ക് കുട്ടികളും കുടുംബങ്ങളും ആകർഷിക്കപ്പെടുന്നത്. അബൂദബി നാഷ നൽ ഒായിൽ കമ്പനി (അഡ്നോക്), അബൂദബി ഉൗർജ വകുപ്പ്, വിവിധ സ്വകാര്യ കമ്പനികൾ എന്നിവയാണ് വിർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കാണികളെ വിനോദത്തിെൻറയും വിജ്ഞാനത്തിെൻറയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.
ഫൺ ഫുട്ബാളാണ് ആകർഷകമായ ഒരിനം. ലോഹവടികളിൽ പതിച്ചുവെച്ച കളിക്കാരെ ഉപയോഗിച്ചുള്ള ഇൗ ഫുട്ബാൾ കുടുംബത്തിന് ഒന്നിച്ച് കളിക്കാൻ സാധിക്കും. ബാസ്കറ്റ് ബാൾ വലയിൽ വീഴ്ത്തൽ, ചെറിയ ബാൾ നിശ്ചിത കളത്തിൽ വീഴ്ത്തുന്ന പ്ലിേങ്കാ, വളയങ്ങൾ കോർക്കുന്ന റിങ് ടോസ്, ഗസ്സ് ആൻഡ് വിൻ തുടങ്ങി വിവിധ കളികളും കാണികളെ കാത്തിരിക്കുന്നുണ്ട്.
ഉൗർജ വകുപ്പിെൻറയും അഡ്നോകിെൻറയും സ്റ്റാളുകളിലെ ഗെയിംസുകൾ ബോധവത്കരണം കൂടി ലക്ഷ്യമിട്ടുള്ളവയാണ്. വിർച്വൽ ഗോൾഫ്, ടേബ്ൾ ടെന്നീസ്, കുട്ടികളുടെ ഫുട്ബാൾ കോർട്ട് എന്നിവയാണ് അഡ്നോക് സജ്ജീകരിച്ചിരിക്കുന്നത്. കൂട്ടുകാരനൊപ്പം മത്സരിച്ച് കൂടുതൽ സ്റ്റാമിനയുള്ളയാളെ കണ്ടെത്താവുന്ന സൈക്കിളുകൾ ആവേശകരമാണ്. ഉൗർജവകുപ്പിെൻറ വിർച്വൽ ഒാട്ടമത്സരം മടികൂടാതെ വ്യായാമം ചെയ്യാനുള്ള പുത്തൻ ഉപാധിയാണ്.
സൈക്കിൾ ചവിട്ടി വിവിധ ഉപകരണങ്ങൾ എത്ര സമയം നമുക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് അളക്കാവുന്ന സംവിധാനവും ഉൗർജ വകുപ്പ് സ്റ്റാളിലുണ്ട്. മറ്റൊരു സ്റ്റാളിലെ വിർച്വൽ ബൗളിങ്ങിലൂടെ സ്റ്റമ്പ് തെറിപ്പിക്കാനെത്തുന്നത് നിരവധി പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.