അബൂദബി: രേഖകള്‍ ഒളിപ്പിച്ചുവെച്ചതിനും തെറ്റായ വിവരങ്ങള്‍ കൈമാറിയതിനും അടക്കമുള്ള നിയമലംഘനങ്ങള്‍ നടത്തിയ അബൂദബി ഫ്രീ സോണിലെ കമ്പനിക്കെതിരെ അധികൃതര്‍ 118500 ദിര്‍ഹം പിഴചുമത്തി. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ്സ്(എ.ഡി.ജി.എം) രജിസ്ട്രേഷന് അതോറിറ്റിയുടേതാണ് നടപടി.
അവന്റേ ലിവിറ്റഡ് എന്ന കമ്പനിക്കും ഇതിന്റെ ഡയറക്ടര്‍ ഖാല്‍ദൂന്‍ ബുഷ്നാഖിനുമാണ് അതോറിറ്റി വന്‍തുക പിഴ ചുമത്തിയത്. സ്ഥാപനത്തിന് 58,700 ദിര്‍ഹവും ബുഷ്നാഖിന് 59,800 ദിര്‍ഹവും വീതം പിഴ ചുമത്തിയ അധികൃതര്‍ സ്ഥാപനത്തിലെ നിയമലംഘനം അന്വേഷിച്ചതിന്റെ ചെലവായി 36,700 ദിര്‍ഹം നല്‍കാനും ഉത്തരവിട്ടു.
അധികൃതർ പുറത്തുവിട്ട രേഖയെന്ന പേരില്‍ യു.എ.ഇയിലെ ബാങ്കില്‍ അവന്റേ നല്‍കിയത് വ്യാജരേഖയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എ.ഡി.ജി.എം സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തില്‍ സ്ഥാപനം തെറ്റായ വിവരങ്ങള്‍ നല്‍കിയതായും രേഖകള്‍ പൂഴ്ത്തിയതായും കണ്ടെത്തി. അതേസമയം അവന്റേയും ബുഷ്നാഖും അപേക്ഷിച്ചതുപ്രകാരം പിഴത്തുകയില്‍ 20 ശതമാനം ഇളവ് നല്കാന് എ.ഡി.ജി.എം തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.