അ​ജ്മാ​ൻ ഹാ​ഫ് മാ​ര​ത്ത​ൺ ഇ​ന്ന്

അ​ജ്മാ​ന്‍: വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ജ്മാ​ൻ ഹാ​ഫ് മാ​ര​ത്ത​ൺ ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ അ​ജ്മാ​നി​ലെ അ​ൽ സ​ഫി​യ പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

എ​മി​റേ​റ്റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ വാ​ർ​ഷി​ക സ്‌​പോ​ർ​ട്‌​സ് ഇ​വ​ന്റു​ക​ളി​ലൊ​ന്നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മാ​ര​ത്ത​ണി​ൽ 21.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​തും എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന 10 കി​ലോ​മീ​റ്റ​ർ, 5 കി​ലോ​മീ​റ്റ​ർ, 2.6 കി​ലോ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റു​ക.

ആ​കെ 24,000 ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ത്തു​ക​യു​ള്ള ഈ ​ഹാ​ഫ് മാ​ര​ത്ത​ൺ, പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഒ​രു ഓ​പ​ൺ വി​ഭാ​ഗം, ഇ​മാ​റാ​ത്തി വി​ഭാ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഹാ​ഫ് മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി അ​ല്‍ സ​ഫി​യ സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ മ​റ്റു​വ​ഴി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Ajman Half Marathon today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.