ദുബൈ: ഉമ്മുൽഖുവൈനിലെ ഫലജ് അൽ മുഅല്ല പ്രദേശത്ത് ചെറു ഭൂചലനം രേഖപ്പെടുത്തിയതായി യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ചെറു ചലനം ശനിയാഴ്ച പ്രാദേശിക സമയം വൈകു. 5.51നാണ് അനുഭവപ്പെട്ടത്. അതേസമയം താമസക്കാർക്ക് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ല.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് അത്തരം സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.