റാസല്‍ഖൈമ: റാസൽഖൈമയിൽ ചെറുവിമാനം തകർന്ന് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. റാക് ജസീറ ഏവിയേഷന്‍ ക്ലബിലെ ടു സീറ്റര്‍ ഗൈ്ളഡറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യക്കാരനായ ഡോ. സുലൈമാന്‍ അല്‍ മാജിദ് (26), പാകിസ്താന്‍ സ്വദേശിനി 29കാരിയായ പൈലറ്റ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു ദുരന്തത്തിനിടയാക്കിയ സംഭവമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. വിനോദത്തിനായി കുടുംബ സമേതം റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഡോ. സുലൈമാന്‍ അല്‍ മാജിദ്. പൈലറ്റിന്‍റെ സഹായത്തോടെ റാസല്‍ഖൈമയുടെ ആകാശ കാഴ്ച്ച ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്ന സേവനമാണ് ജസീറ ഏവിയേഷന്‍ ക്ലബ് നല്‍കി വരുന്നത്. ഡോ. സുലൈമാന്‍ വാടകക്കെടുത്ത ടു സീറ്റര്‍ ഗൈ്ളഡര്‍ വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടിന് യാത്ര തുടങ്ങിയ ഉടനെ കൊ റൊട്ടാന ഹോട്ടല്‍ ബീച്ചിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു. അപകട കാരണം പരിശോധിച്ച് വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
പിതാവ് മാജിദ് മുകറം, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഡോ. സുലൈമാന്‍ മാജിദ് ജസീറ ഏവിയേഷന്‍ ക്ലബിലത്തെിയത്. ഇളയ സഹോദരന്‍ അടുത്ത ഗൈ്ളഡറില്‍ പരിശീലനത്തിന് ഒരുങ്ങിയിരിക്കവെയാണ് കുടുംബത്തെയൊന്നാകെ വേദനയിലാഴ്ത്തിയ ദുരന്തം. കുടുംബവുമൊന്നിച്ചുള്ള പുതുവര്‍ഷത്തിനുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്ന് ഡോ. സുലൈമാന്‍െറ പിതാവ് മാജിദ് മുക്കറം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.