ഷാർജ: പതിമൂന്നു വയസ്സിനും പതിനെട്ടു വയസ്സിനുമിടയിലുള്ള വിദ്യാർഥികളുടെ അക്കാദമികേതര മികവുകൾക്കുള്ള പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള യു.എ.ഇയിലെ അഭിമാനകരമായ സംരംഭമായ ശൈഖ് സുൽത്താൻ അവാർഡ് കരസ്ഥമാക്കി ഷാർജ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ ബോയ്സ് വിദ്യാർഥികൾ.
ഷാർജ ഔർ ഓൺ ബോയ്സ് വിദ്യാർഥികളായ അമർനാഥ് ശ്രീവൽസൻ (9എ), ശ്രേയസ് ബാലിഗ (10ജി), ആദിത്യ രാജേഷ് (10ജി), പ്രസന്ദീപ് ജവഹർ (10എഫ്), ഹരിത് മുഹമ്മദ് (10എച്ച്), ഹമദ് ബെയ്ഗ് (8എഫ്), രോഹിത് സൽദാന (10ബി), ദ്രുപദ് രഞ്ജിത്ത് (10ഇ) എന്നിവരാണ് അവാർഡ് സ്വന്തമാക്കിയത്.
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ 2019ൽ ആരംഭിച്ച ഈ അവാർഡ് സന്നദ്ധ പ്രവർത്തനം, നൈപുണ്യങ്ങൾ, സാഹസികത, ഫിറ്റ്നസും ക്ഷേമവും എന്നീ നാല് വിഭാഗങ്ങളിലെ നേട്ടങ്ങൾക്കാണ് നൽകുന്നത്. അവാർഡിന്റെ നാലാം വർഷത്തിൽ 939 അപേക്ഷകരിൽനിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2024 ഡിസംബർ പതിനാലിന് അൽ ബാദി പാലസിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ ശൈഖ് സുൽത്താൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയിൽ കൂടുതൽ യുവാക്കൾക്ക് പ്രയോജനങ്ങൾ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.