ഷാർജ: മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ വിദ്യാർഥികൾ പഠിക്കുന്ന അൽ ഖാസിമിയ സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ ബജറ്റിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ലോക നിലവാരത്തിലുള്ള ആധുനിക പാഠ്യ - പാഠ്യേതര പുരോഗതിക്ക് കൂടുതൽ ഊന്നൽ നൽകുകയാണ് ലക്ഷ്യം.
ഈ ബജറ്റ് അനുസരിച്ച് നിലവിലെ സെമസ്റ്ററിൽ 300 പുരുഷ-വനിത വിദ്യാർഥികളെ പഠനത്തിനായി പുതുതായി സ്വീകരിക്കും. 82 രാജ്യങ്ങളിൽനിന്നുള്ള 1252 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ന്യൂസിലൻഡ്, തുർക്മെനിസ്താൻ, റുമേനിയ, സ്വീഡൻ, നെതർലൻഡ് തുടങ്ങിയ അഞ്ചു രാജ്യങ്ങളിൽനിന്നുള്ള വിദ്യർഥികൾ കൂടി ഇക്കുറി പഠനത്തിനെത്തും. സർവകലാശാലയുടെ ആദ്യ ബിരുദധാന ചടങ്ങിൽ മലയാളി വിദ്യാർഥികൾ ഉയർന്ന പ്രകടനമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.