റാസല്‍ഖൈമ: റാക് ജെയ്സ് മലനിരയിലെ ജെയ്സ് സ്ലെഡറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് പിന്നീട് അറിയിക്കും.
സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ റാസല്‍ഖൈമയിലെ ജെയ്സ് മലമുകളില്‍ സാഹസിക സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് സ്ലെഡര്‍ റൈഡര്‍. 1,885 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹെയര്‍ പിന് വളവുകളിലൂടെ മലനിരകളുടെ വന്യമായ ആസ്വാദനം സാധ്യമാകുന്ന രീതിയിലാണ് സ്ലെഡര്‍ റൈഡറിന്റെ സജ്ജീകരണം.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റൈഡര്‍ ഹജര്‍ താഴ്വരകളുടെ മനോഹര കാഴ്ചകളും സമ്മാനിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.