ദുബൈ: ചിരന്തന റമദാനിൽ പ്രസിദ്ധീകരിച്ച അൽ റയ്യാൻ മാഗസിൻ പി.എ. ഇബ്രാഹിം ഹാജിയുടെ മകൻ സുബൈറിന് കൈമാറി. അന്തരിച്ച ഇബ്രാഹിം ഹാജിയുടെ റമദാൻ ഓർമകൾ അനുസ്മരിച്ചാണ് ചിരന്തന ഈ മാഗസിൻ പ്രസിദ്ധീകരിച്ചത്. വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി യു.എ.ഇയിലെ മുതിർന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനായിരുന്നു.
പുസ്തകങ്ങൾക്കും വായനക്കും ഏറെ പ്രാധാന്യം നൽകിയിരുന്ന അദ്ദേഹം സാംസ്കാരിക മേഖലക്ക് വലിയ മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പുന്നക്കൻ മുഹമ്മദലി അനുസ്മരിച്ചു. പുസ്തകത്തിന്റെ പ്രകാശന സമയത്ത് ഉംറ നിർവഹിക്കാൻ പോയതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ചിരന്തനയുടെ ഇത്തരം സാംസ്കാരിക പ്രവർത്തങ്ങൾക്ക് ആശംസകൾ നേരുന്നതായും പുസ്തകം ഏറ്റുവാങ്ങി സുബൈർ പറഞ്ഞു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, ജനറൽ സെക്രട്ടറി ടി.പി. അഷ്റഫ്, മാധ്യമപ്രവർത്തകരായ ജലീൽ പട്ടാമ്പി, എൻ.എ.എം. ജാഫർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.