ഷാർജ: പ്രവാസ ലോകത്തെ വ്യവസായ-വാണിജ്യ മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന പ്രതിഭകളെ ആദരിക്കാനായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചു.
ഞായറാഴ്ച വൈകീട്ട് ഷാർജ എക്സ്പോ സെന്ററിൽ ‘കമോൺ കേരള’ ആറാം എഡിഷന്റെ സമാപനദിനത്തിൽ നടന്ന ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു അവാർഡ് വിതരണം. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജമാൽ ബു സിൻജലാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 13 ബിസിനസ് പ്രമുഖർക്ക് പുരസ്കാരം സമ്മാനിച്ചത്.
മുഹമ്മദലി സൈദ് കുഞ്ഞ് (സ്ഥാപകൻ, ഗ്രൂപ് മാനേജിങ് ഡയറക്ടർ സീഷോർ ഗ്രൂപ്), എ.കെ. ഷാജി (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മൈജി), എം.എ. മുഹമ്മദ് അഷ്റഫ് (മാനേജിങ് ഡയറക്ടർ, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്), മുസ്തഫ ഹംസ (ചെയർമാൻ, സി.ഇ.ഒ മെട്രോ മെഡിക്കൽ ഗ്രൂപ്), അഫി അഹമ്മദ് (സ്ഥാപകൻ, സി.ഇ.ഒ സ്മാർട്ട് ട്രാവൽ), നൗഷാദ് കെ.പി (മാനേജിങ് ഡയറക്ടർ, സിറ്റി ക്ലിനിക്ക് ഗ്രൂപ്), അനീസ് മന്നത്താൻ, ഫൈസൽ പൂന്തല (കാഫ് ലോജിസ്റ്റിക്സ്), ഡോ. വർഗീസ് മൂലൻ, വിജയ് മൂലൻ (ചെയർമാൻ വർഗീസ് മൂലൻ), ബേനസീർ മനോജ്, മനോജ് സാഹിബ്ജാൻ (ചീഫ് കോച്ച്, ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സ് സ്ഥാപകർ), സുനീർ കയാംപൊയിൽ (ചെയർമാൻ, മാനേജിങ് ഡയറക്ടർ സുനീർ ഹോൾഡിങ്) എന്നിവരാണ് അവാർഡ് ജേതാക്കൾ. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.