ക്രിക്കറ്റിെൻറ ലോകകേന്ദ്രങ്ങളായി എണ്ണപ്പെടാറുള്ളത് ഇംഗ്ലണ്ട്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനം 2005ൽ ദുബൈയിൽ ആരംഭിച്ചെങ്കിലും കളിയുടെ കേന്ദ്രമായി യു.എ.ഇ വിലയിരുത്തപ്പെട്ടിരുന്നില്ല. എന്നാൽ 2020-21 വർഷക്കാലം ലോകം കോവിഡിൽ വിറങ്ങലിച്ചപ്പോൾ ക്രിക്കറ്റിെൻറ പറുദീസയായി ഇമാറാത്ത് വളർന്നുവന്നിരിക്കയാണ്. കഴിഞ്ഞ സീസണിൽ മാത്രം ഐ.സി.സി അംഗീകരിച്ച 123മൽസരങ്ങൾക്കാണ് യു.എ.ഇ ആതിഥേയത്വം വഹിച്ചത്. ഇതിൽ 81മൽസരങ്ങളും നടന്നത് അബൂദബിയിലെ സ്റ്റേഡിയങ്ങളിലാണ്. ഇത് സർവ്വകാല റെക്കോഡാണെന്ന് ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2020ലെ ഇന്ത്യൻ പ്രീമിയർ ലീഗ്, അബൂദബി ടിടെൻ, പാകിസ്ഥാൻ സൂപ്പർ ലീഗ്, അഫ്ഗാൻ, അയർലൻഡ്, സിംബാവെ ടെസ്റ്റ് മാച്ചുകൾ, ഏകദിനങ്ങൾ, ട്വൻറി20 മൽസരങ്ങൾ എന്നിവ അബൂദബിയിൽ നടന്നു. വലിയ മൽസരങ്ങൾക്ക് നേതൃത്വം വഹിക്കാൻ യു.എ.ഇക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് മഹാമാരിക്കാലത്തെ വിജയകരമായ ക്രിക്കറ്റ് മൽസരങ്ങളെന്ന് യു.എ.ഇ സഹിഷ്ണുത മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്, അബൂദബി ക്രിക്കറ്റ് ക്ലബ് എന്നിവയുടെ ചെയർമാനുമായ ശൈഖ് നെഹ്യാൻ മുബാറക് ആൽ നെഹ്യാൻ പറഞ്ഞു. അടുത്ത മാസങ്ങളിൽ അന്തരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പണക്കൊഴുപ്പുള്ള ഇന്ത്യൻ പ്രീമിയർ ലീഗും തുടർന്ന് 2020ലോകകപ്പും യു.എ.ഇയിലെത്തുക്യാണ്. ഇതോടെ ക്രിക്കറ് ലോകത്തിെൻറ മുഴുവൻ ശ്രദ്ധയും ഇമാറാത്തിലേക്ക് തിരിയും.
ലോക ക്രിക്കറ്റിെൻറ ഹബായി മാറുന്ന യു.എ.ഇയിൽ നാലാമത് ക്രിക്കറ്റ് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അബൂദബിയിലാണ് ടോളറൻസ് ഓവൽ എന്ന പേരിൽ സ്റ്റേഡിയം ഉയർന്നത്. ട്വൻറി-20 ലോകകപ്പിന് മുൻപായി സെപ്റ്റംബറിൽ തുറക്കാനാണ് പദ്ധതി. ഒക്ടോബർ 17 മുതലാണ് ട്വൻറി ലോകകപ്പ്.
എന്നാൽ, ഐ.സി.സിയുടെ അറിയിപ്പ് പ്രകാരം ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, മസ്കത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുക. ടോളറൻസ് ഹബിനെയും ലോകകപ്പിന് പരിഗണിക്കുന്ന കാര്യം ഐ.സി.സിയുമായി സംസാരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇതിന് 12,000 പേർക്ക് ഇരിക്കാവുന്ന ഗാലറിയുണ്ട്. ഏഴ് വർഷം മുൻപാണ് നിർമാണം തുടങ്ങിയത്.
ശൈഖ് സായിദ് സ്റ്റേഡിയത്തിന് സമീപമാണ് ടോളറൻസ് ഓവൽ. രണ്ട് വർഷമായി ഇവിടെ ജൂനിയർ തല മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ട്. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ടീമുകൾക്ക് പരിശീലനത്തിന് സ്റ്റേഡിയം വിട്ടുനൽകിയിരുന്നു. ഏഴ് ടീമുകൾ ഇവിടെ പരിശീലനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.