ഫേസ്​ബുക്ക്​ പേജ്​ ഹാക്ക്​ ചെയ്​തെന്ന്​ അഷ്​റഫ്​ താമരശേരി; പണം ആവശ്യപ്പെട്ട്​ സന്ദേശങ്ങളയച്ചു - വിഡിയോ

ദുബൈ: ത​െൻറ ​ഫേസ്​ബുക്ക്​ പേജ്​ ഹാക്ക്​ ചെയ്​തതായി യു.എ.ഇയി​െല സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരി. വെള്ളിയാഴ്​ചയാണ്​ പേജ്​ ഹാക്ക്​ ചെയ്​തത്​. ഫേസ്​ബുക്ക്​ വഴി 50,000 രൂപ ആവശ്യപ്പെ​ട്ടെന്ന്​ ചൂണ്ടിക്കാണിച്ച്​ സുഹൃത്ത്​ വിളിച്ചപ്പോഴാണ്​ വിവരം അറിയുന്നത്​.

ഇതോടെ ഫേസ്​ബുക്ക്​ പേജിൽ കയറാൻ ശ്രമിച്ചിട്ടും നടന്നില്ല. പേജ്​ അഡ്​മിൻമാരെയെല്ലാം ഒഴിവാക്കിയിരുന്നു. പിന്നീട്​ പലരോടും പണം ആവശ്യപ്പെട്ട്​ പേജിൽ നിന്ന്​ മെസേജ്​ പോയതായി അറിഞ്ഞു.

രാത്രിയോടെ എഫ്​.ബി പേജിൽ സിനിമ ക്ലിപ്പിങി​െൻറ വീഡിയോ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ആരും പണം നൽകരുതെന്നും സൈബർ സെല്ലിൽ പരാതി നൽകിയതായും അഷ്​റഫ്​ താമരശേരി വീഡിയോ സന്ദേശത്തിൽ അറിയിച്ചു. രണ്ട്​ ലക്ഷത്തിന്​ മുകളിൽ ഫോളോവേഴ്​സുള്ള പേജാണിത്​.



Tags:    
News Summary - Ashraf Thamarassery says Facebook page hacked; Sent messages asking for money - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.