ആസ്റ്ററിന്‍റെ ഒമ്പത് ആശുപത്രികള്‍ ന്യൂസ് വീക്ക്​ പട്ടികയിൽ

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴിലുള്ള ഒമ്പത്​ ആശുപത്രികള്‍ ന്യൂസ് വീക്ക് മാസികയുടെ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. യു.എ.ഇയില്‍ ആസ്റ്ററിന്‍റെ നാല്​ ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ (റാങ്ക് 5), ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് (റാങ്ക് 14), മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ (റാങ്ക് 34), മെഡ്‌കെയര്‍ വിമൻ ആൻഡ്​ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ എന്നിവയാണിത്. ഇന്ത്യയില്‍നിന്നുള്ള അഞ്ച് ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍ (റാങ്ക് 20), ആസ്റ്റര്‍ മെഡ്‌സിറ്റി (റാങ്ക് 34), ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ (റാങ്ക് 78), ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ (റാങ്ക് 93), ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റല്‍ (റാങ്ക് 75) എന്നിവക്കാണ് അംഗീകാരം.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മിക്ക ആസ്റ്റര്‍ ആശുപത്രികളും അവയുടെ റാങ്കിങ്ങില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ മികവും രോഗി പരിചരണവും നല്‍കുന്നതില്‍ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയാണ്​ ന്യൂസ് വീക്ക്​ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്​.

ഈ വര്‍ഷം ഗ്രൂപ്പില്‍നിന്ന് ഒമ്പത് ആശുപത്രികളെ ന്യൂസ് വീക്ക് അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Tags:    
News Summary - Aster's nine hospitals in the Newsweek list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.