അബൂദബി: ആസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അഭയാർഥികളല്ലാത്തവർ അന ധികൃത കുടിയേറ്റം നടത്തുന്നത് നിയമത്തിലെ അജ്ഞത കാരണമാണെന്ന് ആസ്ട്രേലിയൻ നഗര മായ വിറ്റെൽസിയുടെ ഡെപ്യൂട്ടി മേയറും മലയാളിയുമായ ടോം ജോസഫ്. കുടിയേറ്റ നിയമങ്ങൾ ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നതാണ്. മുനമ്പം വഴി 200ഒാളം പേരെ മത്സ്യബന്ധന ബോട്ടിൽ ക ടത്തിയ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബൂദബിയിൽ സ്വകാര്യ സ ന്ദർശനത്തിനെത്തിയ ടോം ജോസഫ് ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആസ്ട്രേലിയ െഎക്യരാഷ്ട്ര സഭയുടെ അഭയാർഥി ഉടമ്പടിയിൽ ഒപ്പുവെക്കുകയും അഭയാർഥികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന രാജ്യമാണ്. എന്നാൽ, ശ്രീലങ്കയിൽനിന്നും മറ്റും വരുന്നത് യഥാർഥ അഭയാർഥികളല്ല. പത്ത് വർഷം മുമ്പ്, യഥാർഥ അഭയാർഥികളല്ലാത്തവർ എത്തിയാലും അവരെ ഉൾക്കൊള്ളാൻ ആസ്ട്രേലിയയിൽ നടപടിയുണ്ടായിരുന്നു.
ഇൗ പ്രശ്നം വർധിച്ചപ്പോൾ നിയമത്തിൽ കാതലായ മാറ്റം വരുത്തി. ഇപ്പോൾ ഇങ്ങനെ എത്തുന്ന ബോട്ടുകൾ നാവികസേന പിടിച്ചെടുക്കുകയും ബോട്ട് നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ബോട്ടിലെത്തിയവരെ നൗറു എന്ന ദ്വീപിലെ ഒാപൺ ജയിലിലേക്ക് മാറ്റിത്താമസിപ്പിക്കുകയും സർക്കാർ ചെലവിൽ തിരിച്ചയക്കുകയും ചെയ്യും. എന്നാൽ, വിറ്റുപെറുക്കി ഇടനിലക്കാർക്ക് പണം നൽകി എത്തിയ പലരും മടങ്ങാൻ മടിക്കുകയാണ്. ഇത്തരത്തിൽ ദ്വീപിൽ എട്ടും ഒമ്പതും വർഷമായി കഴിയുന്നവരുണ്ട്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഇപ്പോഴും മികച്ച തൊഴിലവസരമുള്ള രാജ്യമാണ് ആസ്ട്രേലിയെന്ന് ടോം ജോസഫ് പറഞ്ഞു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്കാണ് നിയമനം നടത്തുന്നത്.
ആസ്ട്രേലിയയിലേക്ക് പഠനത്തിന് വരുന്നവർ ഏജൻസികൾ പറയുന്നത് മാത്രം മുഖവിലക്കെടുക്കാതെ സ്വയം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കണം. ആസ്ട്രേലിയയിൽ പഠിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരണോ അവിടെ തന്നെ നിൽക്കണോ എന്ന് ആദ്യം തീരുമാനിക്കണം. ആസ്ട്രേലിയയിൽ തുടരാനാണ് താൽപര്യമെങ്കിൽ പെർമനൻറ് റെസിഡൻസി കിട്ടുന്ന കോഴ്സുകൾക്ക് മാത്രമേ ചേരാവൂ. ഏജൻസികളുടെ ചതിയിൽപെട്ട് വലിയ പണം നൽകി പഠിക്കാനെത്തുന്ന നിരവധി പേർ അവിടെയെത്തിയ ശേഷമാണ് പെർമനൻറ് റെസിഡൻസി കിട്ടാത്ത കോഴ്സിനാണ് ചേർന്നത് എന്ന് മനസ്സിലാക്കുന്നത്.
ആസ്ട്രേലിയയിൽ വംശീയത തീരെ കുറവാണ്. വർഷങ്ങൾക്ക് മുമ്പ് ആസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ നടന്ന ആക്രമണത്തിൽ ഭൂരിഭാഗവും വംശീയാക്രമണമായിരുന്നില്ല. ഇരകൾ ഇന്ത്യക്കാരായിരുന്നു എന്ന് മാത്രംഞ്ഞു. അദാനിയുടെ ആസ്ട്രേലിയയിലെ കാർമൈക്കൽ കൽക്കരി ഖനി പദ്ധതിയുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ സർക്കാറിൽ അഴിമതി നടന്നെന്ന് കരുതുന്നില്ല. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിക്ക് വേണ്ടി ലോബിയിങ് നടത്തിയതിെൻറ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പ്രതിഷേധങ്ങളുടെ മുഖ്യമായ അടിസ്ഥാനം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നും ടോം ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.