റാസല്‍ഖൈമ: പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ ഒരുക്കങ്ങൾ സജ്ജമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. പുതുവര്‍ഷ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ റാക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പരിധി വിടാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് റാക് വിനോദ വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തലേന്ന് നടക്കുക. ഇവിടെ നടക്കുന്ന ഗിന്നസ് റെക്കോഡ് വെടിക്കെട്ടിനുപുറമെ ജബല്‍ ജെയ്സ്, ജബല്‍ യാനസ്, കടല്‍ തീരങ്ങള്‍, പാര്‍ക്കുകള്‍, മരുഭൂമി തുടങ്ങിയവ കേന്ദ്രീകരിച്ച് അനൗദ്യോഗിക ആഘോഷങ്ങളും റാസല്‍ഖൈമയില്‍ നടക്കും.
മര്‍ജാന്‍ ഐലന്റിലെ ആഘോഷ രാവ് സുരക്ഷിതമാക്കാന്‍ പഴുതടച്ച സുരക്ഷകളാണ് ഒരുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറിലും ബൈക്കിലുമുള്ള പൊലീസ് പട്രോളിങ്ങിന് പുറമെ ഡ്രോണ്‍ നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം തുടങ്ങിയ പ്രത്യേക പട്രോള്‍ വിഭാഗത്തിന്റെ സേവന-നിരീക്ഷണങ്ങള്‍ പുതുവര്‍ഷാഘോഷം കഴിയുന്നതുവരെ തുടരും. 28,000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ പാര്‍ക്കിങ് കേന്ദ്രമാണ് ജസീറയില്‍ ഒരുക്കിയിട്ടുള്ളത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.