അജ്മാൻ: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ അൽ സോറാ ബീച്ചിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മുനീർ ചാലിക്കര അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പി.ടി മൊയ്തീൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല സെക്രട്ടറി ആർ.കെ അസീസിന് യാത്രയയപ്പും, യുവ എഴുത്തുകാരൻ മുനീർ നൊച്ചാടിന് അനുമോദനവും നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ എമിറേറ്റ്സ്, സംസ്ഥാന സെക്രട്ടറി നജ്മുദ്ദീൻ കൊടുവള്ളി, ജില്ല നേതാക്കളായ മുഹമ്മദ് എടച്ചേരി, സിറാജ് വേളം, സിദ്ദീഖ് ആട്ട്യേരി, ഹാഷിദ മുനീർ, മിഹ്ജാസ് പുറമേരി എന്നിവർ ആശംസിച്ചു. അസീസ് കെ.കെ, കെ.എം സലാം, ജാഫർ എൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹംസ അരിക്കുളം സ്വാഗതവും അഫ്സൽ വാല്യക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.