ദുബൈ: ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സമിതിയിൽ ഇടം നേടിയ ഖത്തർ സർവകലാശാല അധ്യാപകൻ ഡോ. നഈമിനെ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് യു.എ.ഇ അലുമ്നി, മെസ്കാഫ് കമ്മിറ്റി എന്നിവർ ചേർന്ന് ആദരിച്ചു.
എം.ഇ.എസ് കോളജ് പൂർവ വിദ്യാർഥി കൂടിയായ ഡോ. നഈം സമുദ്രങ്ങളെയും അവയുടെ സാമൂഹിക സാമ്പത്തിക പ്രാധാന്യത്തെയും കുറിച്ച പഠനവും പ്രസിദ്ധീകരണവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധരുടെ സമിതിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സമുദ്ര ഗവേഷണ രംഗത്തെ വിദഗ്ധർ ഉൾക്കൊള്ളുന്നതാണ് സമിതി. ദുബൈയിൽ നടന്ന ചടങ്ങിൽ മെസ്കാഫ് പ്രിസിഡന്റ് അനീസ് മുഹമ്മദ് കോർഡോവ അധ്യക്ഷനായിരുന്നു. ഡോ. അലവി, സഹ്ല കബീർ, ജമാലുദ്ദീൻ, ബഷീർ നിയാസ്, സി.പി. മുഹമ്മദ് റാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.