അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് ഗാഹിൽ വിശ്വാസികൾ
ദുബൈ: കുടുംബത്തിനും സമൂഹത്തിനും അവരര്‍ഹിക്കുന്ന നന്മകള് ചെയ്ത് മാതൃകയാവാന്‍ വ്രതാനുഷ്ഠാനത്തിലെ പരിശീലനം നമ്മെ പ്രാപ്തമാക്കണമെന്ന് അബ്ദുസ്സലാം മോങ്ങം ആവശ്യപ്പെട്ടു. യു.എ.ഇ ഭരണകൂടം ഈ വര്‍ഷത്തെ സമൂഹ വര്‍ഷമായി പ്രഖ്യാപിച്ചതുതന്നെ നന്മകള് നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത വിളിച്ചോതുന്നുവെന്നും ഭദ്രതയും സുരക്ഷിതവും പുരോഗതിയും നിറഞ്ഞ കുടുംബ - സാമൂഹിക - രാഷ്ട്രഘടനയുടെ നിലനിൽപിന്റെ അടിത്തറയായി ഇതിനെ ഭരണകൂടം നോക്കിക്കാണുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഈദ്ഗാഹിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ വിശാലമായ ഗ്രൗണ്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് നമസ്കാരത്തിനായി എത്തിച്ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.