ദുബൈ: അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ നിയമലംഘകരെ നിയന്ത്രിച്ച ഉദ്യോഗസ്ഥനെ ദുബൈ ജി.ഡി.ആർ.എഫ്.എ ആദരിച്ചു. അൽ അവീർ ഇമിഗ്രേഷൻ ഓഫിസ് പ്രധാന ഗേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥനായ സർജന്റ് മുഹമ്മദ് സെയ്ഫ് അൽ മനൂരിയെയാണ് ആദരിച്ചത്.
കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള ജനക്കൂട്ടമാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. അവരെ മുഹമ്മദ് സെയ്ഫ് സംയമനത്തോടെ കൈകാര്യം ചെയ്യുന്നതും ഉപയോക്താക്കളുടെ സന്തോഷത്തിനായി പ്രവർത്തിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ഉബൈദ് മുഹൈർ ബിൻ സുറുർ ഇദ്ദേഹത്തെ ആസ്ഥാനത്തേക്ക് വിളിച്ചാണ് പ്രത്യേകം ആദരിച്ചത്. പൊതുമാപ്പ് ഡിസംബർ 31വരെ നീട്ടിയതോടെ നിയമലംഘകർ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. അനധികൃത താമസക്കാർ പൊതുമാപ്പിന്റെ അവസാനദിനം വരെ കാത്തുനിൽക്കാതെ ഏറ്റവും വേഗത്തിൽ രേഖകൾ ശരിയാക്കണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.