അബൂദബി: കേരള സോഷ്യൽ സെന്റർ പതിനൊന്നാമത് ലുലു എക്സ്ചേഞ്ച് -ഭരത് മുരളി നാടകോത്സവം ആരംഭിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരിപ്പിച്ച നാടകം ‘നവരാഷ്ട്ര’ ആദ്യദിനം അരങ്ങേറി. വിഖ്യാത കൃതി മാക്ബത്തിന്റെ പുനർവായന സാധ്യമാക്കുന്നതാണ് ‘നവരാഷ്ട്ര’യുടെ പ്രമേയം. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ മിനി അൽഫോൻസ, സോന ജയരാജ്, ലക്ഷ്മി ദാരിഷ്, പൂർണ രവീന്ദ്രൻ, മുരളി കുന്നൂച്ചി, നന്ദൻ വെളുത്തൊളി, സിജുരാജ്, ജയരാജ് വലിയവീട്ടിൽ, സൂരജ് കണ്ണൂർ, ദാരിഷ് ദാസ്, പ്രനിൽ കടവിൽ, ഷിഹാസ് ഇഖ്ബാൽ, ശ്രീവിദ്യ രാജേഷ്, ഷെമിനി സനിൽ, അധിരത് രാജേഷ്, നിൽ ദാരിഷ്, ആദിദേവ് ജയരാജ്, ധ്രുവ് പ്രജിത്, ഓസ്റ്റിൻ എബി എന്നിവർ വേഷമിട്ടു.
അശോക് ചമയം നിർവഹിച്ചു. സത്യജിത് ഹെൻസൺ ആന്റോ, മിഥുൻ എന്നിവർ സംഗീതം ചെയ്തു. സനേഷ് കെ.ഡി പ്രകാശവിതാനം നിർവഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി സുനിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.