ഷാര്‍ജ: കഥകൾ എത്ര കേട്ടാലും മതിവരില്ല. പറഞ്ഞ് പറഞ്ഞ് അമൃതായി മാറുന്ന മാസ്മരികതയാണത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 37ാം അധ്യായത്തിെൻറ ശീര്‍ഷകം പറയുന്നതും അക്ഷരങ്ങളുടെ കഥയാണ്. വൈവിധ്യമാര്‍ന്ന അക്ഷരങ്ങളുമായ് മലയാളത്തില്‍ നിന്ന് നിരവധി പുസ്തകങ്ങളാണ് പിറക്കാന്‍ പോകുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് പുത്തന്‍ അനുഭൂതി പകരാന്‍ കേരളത്തിലെ ഒരു ഗ്രാമം കാത്തിരിപ്പുണ്ട്. പൊന്നാനി താലൂക്കിലെ മാറഞ്ചേരി എന്ന ചരിത്ര ഗ്രാമത്തില്‍ നിന്ന് ഇത്തവണ പ്രകാശനത്തിന് എത്തുന്നത് നാലുപുസ്തകങ്ങളാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്രാമീണ ഉള്തുടിപ്പുകളുടെ കഥ പറഞ്ഞ് ശ്രദ്ധേയനായ ബഷീര്‍ സില്സിലയുടെ 'മഴചാറുമിടവഴിയില്‍', സാമൂഹിക മാധ്യമങ്ങളിലൂടെ ജീവിത യാത്രകളുടെ തീരാത്ത വഴികളെ കുറിച്ച് നിരന്തരം എഴുതുന്ന അബ്ദുൽ നാസര്‍ എന്‍.കെ.യുടെ 'നോവും നിലാവും ചിരിമുത്തുകളും', സ്വന്തം തട്ടകത്തിെൻറ ഹൃദയ തുടിപ്പുകള്‍ കൊണ്ട്, ശ്രദ്ധേയമായ രണ്ട് നോവലുകള്‍ രചിച്ച റഫീസ് മാറഞ്ചേരിയുടെ 'ചെക്കന്, വരകള്‍ കൊണ്ട് നാട്ടിടവഴികളുടെ ചന്തം പകരുന്ന സുബൈര്‍ മാറഞ്ചേരിയുടെ വരയും റഫീസ് മാറഞ്ചേരിയുടെ വരിയും സംഗമിക്കുന്ന ‘നാലുവരകോപ്പി’ എന്നിവയാണ് മാറഞ്ചേരി നല്കുന്ന സമ്മാനം.
തോരാതെ പെയ്യുന്ന മഴയും, വെയില് മേഞ്ഞ് നടക്കുന്ന വെണ്‍പൂഴി പരപ്പുകളും, കാറ്റോടി കളിക്കുന്ന കാവുകളും, കന്നുകള്‍ മേയുന്ന പാടവരമ്പുകളും, ഗ്രാമത്തിന്‍െറ ജീവനാഡിയായ ഇടവഴികളില്‍ നിന്നും ഇറങ്ങി വരുന്ന ഈ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ പറയുന്നതത്രയും മാനവിക സ്നേഹത്തിെൻറ കലര്‍പ്പില്ലാത്ത വെളുപ്പിനെ കുറിച്ചാണ്. പ്രശസ്തരായ എഴുത്തുകാരുടെ അവതാരികകള്‍ പുസ്തകങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്. ഗ്രാമീണതയെ കുറിച്ചുള്ള അക്ഷരങ്ങളായതിനാല്‍, ഭാഷയില്‍ മായം ഇല്ലെന്നു തന്നെ പറയാവുന്ന രചനകളാണ് ഈ പുസ്തകങ്ങളുടെ കാതലെന്ന് എഴുത്തുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.