ദുബൈ: ബ്രസീലിയൻ ഇതിഹാസങ്ങളും ഏഷ്യൻ സൂപ്പർ താരങ്ങളും ഏറ്റുമുട്ടിയ ആവേശപോരിൽ ഗോൾമഴയും സമനിലയും. ദുബൈ അൽവസ്ൽ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഐ.എം. വിജയൻ ബൂട്ടുകെട്ടിയ ഏഷ്യൻ സ്റ്റാർസും ബ്രസീലിന്റെ വേൾഡ് കപ്പ് സ്റ്റാർസ് ടീമും 6-6 നാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യപകുതിയിൽ 4-1 നു പിന്നിട്ടുനിന്ന ശേഷമായിരുന്നു ഏഷ്യയുടെ തിരിച്ചുവരവ്. ദുബൈ ക്ലബ്ബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റിയുമാണ് മത്സരം സംഘടിപ്പിച്ചത്.
ബ്രസീൽ നിരയിൽ റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്, റിവാൾഡോ, റൊമാരിയോ, ദുംഗ, കാവോ, സീക്കോ തുടങ്ങിയവരാണ് അണിനിരന്നത്. ഏഷ്യക്കായി ഐ.എം. വിജയൻ മാത്രമായിരുന്നു ഏക ഇന്ത്യൻതാരം. വിജയന് പുറമെ അബ്ദുല്ല വബ്രാന് (കുവൈത്ത്), നാഷത് അക്രം (ഇറാഖ്), അഹ്മദ് കാനോ (ഒമാൻ) തുടങ്ങിയവർ ബൂട്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.