ദുബൈ: കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചുവെന്നും കേവലം പ്രസംഗമാണെന്നും പ്രവാസി ഇന്ത്യ ജനറൽ സെക്രട്ടറി അരുൺ സുന്ദര രാജ്. കോവിഡ് പശ്ചാത്തലത്തിൽ രാജ്യവും പ്രവാസികളും ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് അവ്യക്തമായ പദ്ധതി പ്രഖ്യാപനങ്ങളായി മാറി. പ്രവാസികളെ കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുമെന്ന് സൂചിപ്പിക്കുമ്പോഴും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും പദ്ധതികളും ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേവലം ചില പദ്ധതികളുടെ പേര് മാത്രം പരാമർശിച്ച് രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് അരുൺ പറഞ്ഞു.
ദുബൈ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ ഒരിടത്തും സാധാരണ പ്രവാസികൾക്ക് അനുകൂലമായ ഒന്നും ലഭിച്ചില്ലെന്ന് ജനത കൾചറൽ സെന്റർ യു.എ.ഇ ഘടകം. കോവിഡ് കാലത്ത് തൊഴിൽപ്രതിസന്ധി നേരിടുന്ന ഗൾഫ് പ്രവാസികൾക്കും മടങ്ങിയെത്തുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള പുനരധിവാസ പാക്കേജ് ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ ബജറ്റ് പ്രവാസികളെയും അതേ പോലെ ഇന്ത്യയിലെ അടിസ്ഥാന വർഗത്തെയും തഴഞ്ഞുകൊണ്ടുള്ളതാണെന്നും തികച്ചും നിരാശജനകമാണെന്നും പ്രസിഡന്റ് പി.ജി. രാജേന്ദ്രനും ജനറൽ സെക്രട്ടറി ടെന്നിസൺ ചേന്ദപ്പിള്ളിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.