ഷാര്‍ജ: റമദാനിലെ അവസാന വെള്ളിയും 27ാം രാവും കണക്കിലെടുത്ത് വിശ്വാസികള്‍ ഇന്ന് ഷാര്‍ജ അല്‍ വാസിത് മേഖലയില്‍ സ് ഥിതി ചെയ്യുന്ന ശൈഖ് സൗദ് അല്‍ ഖാസിമി (ബുഖാത്വീര്‍) പള്ളിയിലേക്ക് ഒഴുകുന്നത് കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് പ ്രവേശിക്കുന്ന എല്ലാ റോഡുകളിലും ഗതാഗതം താത്ക്കാലികമായി നിറുത്തിവെക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. വാസി ത് റോഡ്, ശൈഖ് സായിദ് റോഡ്, ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി റോഡും ഇതിനോട് അനുബന്ധമായി കിടക്കുന്ന പോഷക റോഡുകളുമാണ് അടക്കുക.
അല്‍ വാസിത്, അല്‍ അബാര്‍ മേഖലകളുമായി ബന്ധപ്പെടുന്ന റോഡുകളാണിത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അല്‍ ഖാസിമി ആശുപത്രി എന്നിവയുടെ സമീപത്തിലൂടെ അജ്മാനിലേക്ക് പോകുന്ന റോഡാണ് വാസിത്. ഷാര്‍ജ ക്ളോക്ക് ടവര്‍ റൗണ്ടെബൗട്ടില്‍ നിന്ന് അല്‍ സഹബ പള്ളിയുടെ സമീപത്ത് കൂടെ വന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കാണ് ശൈഖ് സായിദ് റോഡ് വന്നു ചേരുന്നത്. ഷാര്‍ജ യുണിവേഴ്സിറ്റി റോഡിലും ശക്തമായ ഗതാഗത കുരുക്ക് രാത്രി പ്രതീക്ഷിക്കാവുന്നതാണ്.
യൂട്യൂബിലും മറ്റും ലക്ഷകണക്കിന് ശ്രോതാക്കളുള്ള ലോക പ്രശസ്ത പണ്ഡിതന്‍ സലാഹ് അല്‍ ബുഖാത്വീറിന്‍്റെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയും ഉള്‍പ്പെടുന്ന രാത്രി നമസ്ക്കാരത്തില്‍ പങ്കെടുക്കുവാന്‍ പതിനായിരങ്ങളാണ് എത്തുക. പള്ളിയും പരിസരവും തൊടികളും റോഡുകളും നമസ്ക്കാര പായകള്‍ കൊണ്ട് നിറഞ്ഞുകവിയും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമാണ് പള്ളിയില്‍ ഒരുക്കിയിട്ടുള്ളത്. അംഗശുദ്ധി വരുത്തി, നമസ്ക്കാര പായയും കൈയിലെടുത്ത് പോകുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.