അജ്മാന്: ദുബൈ ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സൗകര്യം ഒരുക്കി അജ്മാന് ട്രാന്‍സ്പോര്‍ട്ട്. ആഗോള ഗ്രാമത്തിൽ പുതു സീസൺ ആരംഭിക്കുന്ന ഒക്ടോബർ 16 മുതൽ ദുബൈ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. അജ്മാനിലെ മുസല്ല ബസ് സ്റ്റേഷനില്‍ നിന്നാണ് പുറപ്പെടുക.
പ്രവൃത്തി ദിനങ്ങളില്‍ ഉച്ചക്ക് 2.15, വൈകീട്ട് 4.45, 6.15 സമയങ്ങളില്‍ അജ്മാനില്‍ നിന്ന് സർവിസുണ്ടാകും. ഗ്ലോബല്‍ വില്ലേജില്‍ നിന്ന് തിരിച്ച് അജ്മാനിലേക്ക് വൈകീട്ട് 3.45, 10.30, 12.30 എന്നീ സമയങ്ങളിലാണ് സര്‍വിസുകള്‍.
വാരാന്ത്യത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ നിന്നും അജ്മാനിലേക്ക് പുറപ്പെടുന്ന അവസാനത്തെ ബസിന്റെ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 1.30നാണ് അവസാനത്തെ ബസ് അജ്മാനിലേക്ക് തിരിക്കുക. 25 ദിര്‍ഹമായിരിക്കും ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.