ദുബൈ: ഫീസുകളും പിഴകളും തവണകളായി അടച്ച് ലൈസൻസ് പുതുക്കി ബിസിനസ് കൂടുതൽ സുഗമമാക്കാനുള്ള പദ്ധതിയുമായി സാമ്പത്തിക വികസന വകുപ്പ്. ഒരു വർഷത്തേക്ക് ബിസിനസ് ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ച് ഫീസും പിഴകളും തവണകളായി അടച്ച് വാണിജ്യ നിയമലംഘനങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള സാധ്യതകളാണ് വകുപ്പ് ഒരുക്കുന്നത്. ലൈസൻസ് മരിവിപ്പിച്ചു നിർത്തുന്ന സമയത്ത് പ്രതിസന്ധികൾ പരിഹരിച്ച് ബിസിനസ് ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
സാമ്പത്തിക വികസന വകുപ്പ് ഇൗയിടെ ദുബൈയിലെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പിഴ ഒഴിവാക്കുകയും ലൈസൻസ് പുതുക്കാൻ 2018 വരെ സമയം അനുവദിക്കുകയും ചെയ്തിരിന്നു. പുതിയ പദ്ധതിയിൽ ലൈസൻസ് പുതുക്കാനുള്ള ഫീസും പിഴ കുടിശ്ശികയും സൗകര്യപ്രദമായ തവണകളായി 12 മാസം കൊണ്ട് അടച്ചാൽ മതി. കൂടാതെ ഇസ്ലാമിക് അഅ്ഫാഖ് ഫിനാൻസ്, തദ്ദേശീയ ബാങ്കുകൾ എന്നിവയുമായി ചേർന്ന് ധനസഹായം ലഭ്യമാക്കാനും വകുപ്പ് സഹായം ചെയ്യും.
വകുപ്പിെൻറ സേവന കേന്ദ്രങ്ങൾ, വെബ്സൈറ്റ് (www.dubaided.gov.ae) എന്നിവ വഴി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.ബിസിനസുകാർക്ക് അവരുടെ ബിസിനസ് തുടരാനും സുസ്ഥിരത കൈവരിക്കാനും സഹായിക്കുന്ന തരത്തിൽ മൂല്യവർധിത സേവനങ്ങൾ നൽകാൻ സാമ്പത്തിക വികസന വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പിെൻറ കോർപറേറ്റ് സപ്പോർട്ട് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് ആൽ ശേഹി പറഞ്ഞു. ദുബൈയിൽ നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യം മികച്ചതാക്കാനും സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും കമ്പനികൾ നേരിടുന്ന തടസ്സങൾ ഇല്ലാതാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.