ദുബൈ: സ്കൂൾ വിദ്യാർഥികളിലും കൗമാരക്കാരിലും പൊണ്ണത്തടി കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പുതിയ സംരംഭത്തിന് തുടക്കമിട്ട് യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി വിദ്യാർഥികളിലെ ആരോഗ്യ വിവരങ്ങളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി സ്കൂളുകളിലെ ആരോഗ്യ സംരക്ഷണ ജീവനക്കാർക്ക് പ്രത്യേക പരിശീലന വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും.
ഇതുവഴി പൊണ്ണത്തടിക്കെതിരായ ദേശീയ പ്രോഗ്രാമുകൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം. ദുബൈയിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന വർക്ക്ഷോപ്പുകളിൽ അജ്മാനിലേയും ഷാർജയിലേയും ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പങ്കെടുത്തു. അഞ്ചു മുതൽ 17 വരെ വയസ്സുള്ള കുട്ടികളുടെ ശാരീരികമായ അവസ്ഥകളെ മനസ്സിലാക്കുന്നതിലും രേഖപ്പെടുത്തുന്നതിലും കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന് സ്കൂൾ നഴ്സുമാരും ഫിസിക്കൽ എജുക്കേഷൻ ജീവനക്കാരുമാണ് പങ്കെടുത്തത്.
പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് തുടക്കത്തിലെയുള്ള സൂചനകൾ ശേഖരിക്കുകയും വിശകലനം ചെയ്യുന്നതിനുമായി നടപടിക്രമങ്ങൾ വികസിപ്പിക്കുകയാണ് വർക്ക്ഷോപ്പിലൂടെ ലക്ഷ്യമിട്ടത്. ഇതുവഴി പ്രതിരോധ ആരോഗ്യ നയങ്ങൾ നവീകരിക്കാനും കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും ശിൽപശാലകൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.