വാഹനാപകടം; പരിക്കേറ്റ​ മലയാളിക്ക്​ നാലു​ കോടി രൂപ നഷ്ടപരിഹാരം

ദു​ബൈ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​നു എ​ബ്ര​ഹാം തോ​മ​സി​ന്​ (29) 20 ല​ക്ഷം ദി​ർ​ഹം (നാ​ല്​ കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ദു​ബൈ കോ​ട​തി​യു​ടെ വി​ധി. 2019 ന​വം​ബ​ർ ഒ​മ്പ​തി​ന്​ ദു​ബൈ -അ​ൽ​ഐ​ൻ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ പ​രി​ക്കേ​റ്റ​ത്. വി​നു​വി​ന്‍റെ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച എ​തി​ർ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഡ്രൈ​വ​ർ​ക്ക് കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​ത്. കാ​ര്യ​മാ​യ പ​രി​ക്കേ​റ്റ വി​നു ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ൻ​ഷു​റ​ൻ​സ്​ അ​തോ​റി​റ്റി​യെ സ​മീ​പി​ച്ചു.

സ​ഹോ​ദ​ര​ൻ വി​നീ​ഷ്, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്​ ഇ.​പി. ജോ​ൺ​സ​ൺ, ബ​ന്ധു​ക്ക​ളാ​യ അ​ലെ​ൻ, ജി​നു എ​ന്നി​വ​ർ നി​യ​മ പ്ര​തി​നി​ധി സ​ലാം പാ​പ്പി​നി​ശ്ശേ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ൻ​ഷു​റ​ൻ​സ് അ​തോ​റി​റ്റി​യി​ൽ കേ​സ് സ​മ​ർ​പ്പി​ച്ചു. 20 ല​ക്ഷം ദി​ർ​ഹം ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി വി​നു​വി​ന് ന​ൽ​കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ഇ​വ​ർ ദു​ബൈ സി​വി​ൽ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തു. വാ​ദി​യു​ടെ വാ​ദ​ങ്ങ​ൾ​ക്ക് സ്ഥി​ര​ത​യോ മ​തി​യാ​യ തെ​ളി​വു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ഇ​ൻ​ഷു​റ​ൻ​സ് അ​തോ​റി​റ്റി​യു​ടെ വി​ധി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Car accident; Rs 4 crore compensation for injured Malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.